ഗവർണറുടേത് വിലപേശൽ, സർക്കാർ വഴങ്ങിയത് ശരിയായില്ല- കാനം രജേന്ദ്രൻ

തിരുവനന്തപുരം: ഗവർണറുടെ വിലപേശലിൽ സർക്കാർ വഴങ്ങിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കാനം രാജേന്ദ്രന്‍ ഉന്നയിച്ചത്. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടന ബാധ്യത ആണെന്നിരിക്കെ അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല.

രാജ്ഭവനിൽ നടക്കുന്നതെല്ലാം അത്ര ശരിയായ കാര്യങ്ങളാണ് എന്ന് ജനങ്ങൾ കരുതുന്നില്ലെന്നും മുഖ്യമന്ത്രി ഗവർണറെ കാണാൻ പോയത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം കൂട്ടിച്ചേർത്തു.

നിഷേധാത്മക നിലപാട് ആണ് ഗവർണർ സ്വീകരിച്ചതെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ശക്തമായ കേന്ദ്രത്തിന്റെ പേരിൽ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങൾക്കുള്ള ആയുധമായി മാറുകയാണ് ഗവർണർ പദവിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

Tags:    
News Summary - Governor's bargaining, the government's compromise was not right - Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.