ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന് പരിചയമില്ലാത്ത രീതിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഗവർണ്ണറുടെ നടപടി വളരെ മോശമായിപ്പോയി. ഗവർണ്ണർമാരുടെ നിലപാടായി ഇതിനെ കാണേണ്ടി വരുമെന്നും എന്ത് അജണ്ടയുടെ പശ്ചാത്തലത്തിലാണ് ഈ വിചിത്രമായ നടപടിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഗവർണറുടെ നടപടി ഏകാധിപത്യപരമാണ്. വിളിച്ചുവരുത്തി ഇറക്കി വിടുക എന്നത് അനുകൂലിക്കാൻ പറ്റുന്ന കാര്യമല്ല. ഇത് ഒരു ഗവർണറുടെ അല്ല, ഗവർണർമാരുടെ നിലപാടായി വരികയാണ്. ഒരു സംസ്ഥാനത്ത് മാത്രമല്ല ഈ പ്രശ്‌നമുള്ളത്. അതിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഇതൊന്നും മാധ്യമസമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള പത്രപ്രവർത്തക യൂണിയനും പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.