തിരുവനന്തപുരം: കർശനമായ ജാമ്യവ്യവസ്ഥമൂലം ഫലപ്രദമായ ചികിത്സ നടത്താൻ കഴിയാതെ അബ്ദുന്നാസിർ മഅ്ദനി പ്രയാസപ്പെടുന്ന സാഹചര്യത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പലേരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേരളീയ സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണ്. ചികിത്സക്കായി കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയിൽ ഇളവിനായി കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. ഇതിൽ സർക്കാർ കക്ഷിചേരണം.
മഅ്ദനിയുടെ ഇപ്പോഴത്തെ സ്ഥിതി മെഡിക്കൽ ബോർഡിനെ നിയോഗിച്ച് മനസ്സിലാക്കി സുപ്രീംകോടതിയെ ധരിപ്പിക്കാൻ സർക്കാർ തീരുമാനമുണ്ടാകണം. കോടതിയിൽ അനുകൂല സമീപനം സ്വീകരിക്കുന്നതിന് കർണാടക മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ കേരള മുഖ്യമന്ത്രി പ്രത്യേക ഇടപെടൽ നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.