ആലപ്പുഴ: എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ടെന്നും അവർക്കെതിരെ പരാതി നൽകിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ. ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവന്നശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ രണ്ടുമാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തും. മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമീഷനെ നിയോഗിച്ചത്. സീരിയൽ-സിനിമ രംഗത്തെ എല്ലാവരുമായും ചർച്ച നടത്തും. എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന നിലപാടാണ് സർക്കാറിനുള്ളത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് പറഞ്ഞത് മുൻ വിവരാവകാശ കമീഷനാണ്.
മൊഴിയെടുത്തപ്പോൾ ഹേമ കമീഷൻ ഞെട്ടിയോയെന്ന് എനിക്കറിയില്ല. റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഞെട്ടലുണ്ടായ സംഭവം ശ്രദ്ധയിൽപെടുത്തിയാൽ നോക്കാം. മന്ത്രിയായി മൂന്നരവർഷത്തിനിടെ ഒരു നടിയുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ല. ഡബ്ല്യു.സി.സി അടക്കം ചില സംഘടനകളുടെ പരാതികൾ കിട്ടിയിട്ടുണ്ട്. സ്ത്രീസുരക്ഷക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.