അഞ്ചാലുംമൂട്: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബിരുദ വിദ്യാർഥി പിടിയിലായി. പ്രാക്കുളം സ്വദേശി നിഖിലിനെ (20) യാണ് പോക്സോ നിയമ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോഴാണ് പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്.
അഞ്ചു മാസം മുമ്പാണ് പെൺകുട്ടിയെ നിഖിലിെൻറ വീട്ടിൽ െവച്ച് ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അന്ന് കുട്ടിയുടെ അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടറുടെ നിർദേശപ്രകാരം സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായെന്നും അഞ്ചു മാസം ഗർഭിണിയാണെന്നും അറിഞ്ഞത്. തുടർന്ന്, വീട്ടുകാർ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.