ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ നടപടി വേണം -വി.എസ്​

തിരുവനന്തപുരം: ജി.എസ്​.ടിയിൽനിന്ന് ഒഴിവാക്കിയ ചരക്കുകൾക്കും സേവനങ്ങൾക്കും വിലകുറക്കാതെ ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് വി.എസ്​. അച്യുതാനന്ദൻ. ഇക്കാര്യത്തിൽ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുകയും അമിത വില ഈടാക്കുന്നത് തടയാൻ സംവിധാനം ഉണ്ടാക്കുകയും വേണം. കേന്ദ്രസർക്കാർ കൊണ്ടുവന്ന ജി.എസ്​.ടിയുടെ പേരിൽ സംസ്​ഥാന സർക്കാറിനെ മോശമാക്കുന്ന സ്​ഥിതിയുണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും വി.എസ്​ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.  

ജി.എസ്.ടി വന്നതോടെ വിലകൂടിയ സാധനങ്ങൾക്ക് കൃത്യമായി വില വർധിച്ചിട്ടുണ്ട്​. എന്നാൽ, കുറയേണ്ട സാധനങ്ങൾക്ക് വില കുറച്ചിട്ടില്ല. ഉൗണ്, ചായ എന്നിവയടക്കമുള്ള ആഹാരസാധനങ്ങൾക്കെല്ലാം വലിയ തോതിൽ വില വർധിച്ചിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. ചില കച്ചവടക്കാരുടെ ഈ ചൂഷണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്.

ജി.എസ്​.ടിയെ പുതിയ ചൂഷണ ഉപാധിയാക്കി മാറ്റുന്നത് അനുവദിക്കാൻ പാടില്ല. ജി.എസ്​.ടി നടപ്പാക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതകൾ അടിയന്തരമായി പരിഹരിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - gst: traders exploitate common people -vs achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.