സാമ്പത്തികസംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരുമെന്ന് ജി. സുകുമാരൻ നായർ

കോട്ടയം: സാമ്പത്തികസംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്‍റേയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനിയമാണ്. ഗവണ്മെന്‍റുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത-സമുദായിക സംഘടനകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണം, സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിം കോടതി വിധിയെ എന്‍.എസ്.എസ് സ്വാഗതം ചെയ്തു. രണ്ട് പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം പാസാക്കി.

Tags:    
News Summary - G.Sukumaran Nair said that the fight to implement financial reservation will continue.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.