തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വിജയ് സങ്കല്പ് റാലിക്കിടെയുണ്ടായ സുരക ്ഷവീഴ്ചയില് ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
പ്രധാനമന്ത്രി വേദിയില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പൊലീസ് ഉദ്യോഗസ്ഥെൻറ തോക്കില്‍നിന്ന് വെടിപൊട്ടിയത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തടസ്സപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാറിെൻറ ഒത്താശയോടെയുള്ള ശ്രമമാണ്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അന്വേഷണമോ ഉദ്യോഗസ്ഥനെതിരെ നടപടിയോ സ്വീകരിക്കാത്തതിലൂടെ സംഭവത്തെ ലഘൂകരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
പ്രോട്ടോകോളില്‍ ആറാംസ്ഥാനക്കാരിയായ പ്രതിരോധമന്ത്രി പൂന്തുറയില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തടയാന്‍ ശ്രമിച്ചു.
ഈ സമയം പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.