കൊച്ചി: ഹജ്ജ് യാത്രയോടനുബന്ധിച്ച് ആലുവയിൽ നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും നിർത്തിയിടുന്നതിലെ സമയ കുറവ് ഹജ്ജ് തീർഥാടകെര വലക്കുന്നു. പരമാവധി മൂന്ന് മിനിറ്റാണ് െട്രയിനുകൾ നിർത്തുന്നത്. ഇതിനകം ലഗേജുകളുമായി ഇറങ്ങാൻ ഏറെ പ്രയാസപ്പെടുകയാണ് തീർഥാടകർ. ഏറ്റവും കൂടുതൽ തീർഥാടകരുള്ള മലബാർ ഭാഗത്തുനിന്നുള്ള ചില വണ്ടികൾ രണ്ടു മിനിറ്റേ നിർത്തുന്നുള്ളൂ. പ്രായമായവരാണ് അതിലേറെയും. കൊച്ചു കുട്ടികളടക്കം നിരവധി കുടുംബാംഗങ്ങളും യാത്രയാക്കാൻ എത്തുന്നുണ്ട്. നിശ്ചിത സമയത്തിനകം ഇവർക്ക് ഇറങ്ങാനാവുന്നില്ല. തീർഥാടകർ ഇറങ്ങും മുമ്പ് വണ്ടികൾ എടുക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട യാത്രക്കാർ ഇറങ്ങിക്കഴിയും മുമ്പ് ഞായറാഴ്ച മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ് മുന്നോെട്ടടുത്തു. തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും ഇങ്ങനെ നിർത്തിയിരുന്നു. ചങ്ങല വലിച്ച് വണ്ടി നിർത്തിയാൽ യാത്ര തുടരാൻ 10 മിനിറ്റെങ്കിലും എടുക്കും. ഇത് മറ്റു യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കും. ഹജ്ജ് തീർഥാടകരുമായി വരുന്ന വണ്ടികൾക്ക് ആലുവയിൽ അഞ്ച് മിനിറ്റെങ്കിലും സമയം നൽകലാണ് പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.