കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം ഹജ്ജിന് അപേക്ഷിച്ചവരിൽ 68 പേർക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 1301 മുതൽ 1368 വരെയുള്ളവർക്കാണ് അവസരം ലഭിച്ചത്. പുതുതായി അവസരം ലഭിച്ചവർ ഏപ്രിൽ 23നകം ആദ്യഗഡുവായി 81,000 രൂപ അടച്ചതിെൻറ പേ ഇൻ സ്ലിപ്പ്, പാസ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ബുധനാഴ്ച പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഇതേദിവസം തന്നെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇവ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം. ഇൗ മാസാദ്യം കാത്തിരിപ്പ് പട്ടികയിലെ 1300 പേർക്ക് കേരളത്തിൽ നിന്ന് അവസരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.