ഹജ്ജ്​: തീർഥാടകർക്കുള്ള വാക്​സിനേഷൻ ജൂലൈയിൽ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്​ കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന്​ തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ വാക്​സിനേഷൻ നൽകുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾ ജൂലൈയിൽ ആരംഭിക്കുന്നതാണെന്ന്​ ഹജ്ജ്​ കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്​ദുറഹ്​മാൻ അറിയിച്ചു. തീർഥാടകർക്കുള്ള ഹെൽത്ത്​, വാക്​സിനേഷൻ, ഒ.പി.ഡി ബുക്ക്​ലെറ്റ്​ എന്നിവ ഹജ്ജ്​ കമ്മിറ്റി ഒാഫിസിൽ എത്തിയതായും അധികൃതർ അറിയിച്ചു.

ഹജ്ജ്​ മൂന്നാംഘട്ട സാ​േങ്കതിക പഠന ക്ലാസുകൾ ജൂലൈ രണ്ട്​ മുതൽ 20 വരെ സംസ്ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നടക്കും. ക്യാമ്പുകൾ, സാ​േങ്കതിക പഠന ക്ലാസുകൾ എന്നിവയുടെ വിശദാംശങ്ങൾ തീർഥാടകരെ ജില്ല ട്രെയിനർമാർ മുഖേന പിന്നീട്​ അറിയിക്കും.  

Tags:    
News Summary - Hajj 2018 Vaccination -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.