ബുധനാഴ്ച്ച പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷൻ ഹജ്ജ് സേവന കേന്ദ്രത്തിലെത്തിയ ഹാജിമാർ

ഹജ്ജ് ക്യാമ്പ് ; തമിഴ്നാട് ഹാജിമാർ ഇന്നുമുതൽ എത്തും

ആലുവ: നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴി ഹജ്ജിന് പോകുന്ന തമിഴ് നാട് ഹാജിമാർ ഇന്നു മുതൽ വന്നു തുടങ്ങും. ട്രെയിനിൽ എത്തുന്ന യാത്രക്കാർ ആലുവ ഹജ്ജ് സേവന കേന്ദ്രം വഴിയാണ് ക്യാമ്പിലെത്തുന്നത്. ഇതിന് മുന്നോടിയായി  തമിഴ്നാട് ഹജ്ജ് സർവീസ് സൊസൈറ്റി പ്രതിനിധികൾ സേവന കേന്ദ്രം സന്ദർശിച്ചു.

മുഹമ്മദ് ഹുസൈൻറെ നേതൃത്വത്തിൽ സയ്യിദ് ജാവേദ് ഹസൻ, ഡോ.ഇബ്രാഹിം ഖാൻ എന്നിവരാണ് എത്തിയത്. സേവന കേന്ദ്രത്തിലെ സൗകര്യങ്ങൾ വിലയിരുത്തി. സേവന കേന്ദ്രം ചെയർമാൻ പി.എം.സഹീർ, കൺവീനർ കെ.ഐ.കുഞ്ഞുമോൻ,  വളണ്ടിയർമാരായ ഷാജഹാൻ വില്ലാത്ത്, അബ്ദുൽ കരീം, ഐഷാബീവി, ഷംസുദ്ദീൻ, അഫ്സൽ എന്നിവരുമായി ചർച്ച നടത്തി.

ബുധനാഴ്ച്ച 38 യാത്രക്കാരാണ് സേവന കേന്ദ്രം വഴിയെത്തിയത്. പുലർച്ചെ മലബാർ ട്രെയിനിൽ 24 പേരാണ് എത്തിയത്. വളണ്ടിയർമാരായ നിയാസ് കുഞ്ഞുണ്ണിക്കര, ഇസ്ഹാഖ് പാരിലകത്തൂട്ട്, ഷിബു പള്ളിക്കുടി, ഫെസി, ഷംസുദ്ദീൻ, ഐഷാബീവി, അഫ്സൽ തുടങ്ങിയവർ ഹാജിമാരെ സ്വീകരിച്ചു. 

Tags:    
News Summary - hajj camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.