കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അപേക്ഷിച്ചവരിൽ 1301 പേർക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട ഒന്ന് മുതൽ 1301 വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചിരിക്കുന്നത്. പുതുതായി അവസരം ലഭിച്ചവർ ആദ്യഗഡുവായ 81,000 രൂപ അടച്ചതിെൻറ പേ-ഇൻ സ്ലിപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ 13നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
അവസരം ലഭിച്ചവരുടെ പാസ്പോർട്ടുകൾ ഏപ്രിൽ 18നകമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നൽകേണ്ടത്. നേരത്തെ, കേരളത്തിൽ 10981 പേർക്കാണ് അവസരം ലഭിച്ചിരുന്നത്. ഇതിൽ 1301 പേർ വിവിധ കാരണങ്ങളെ തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. ഇൗ സീറ്റുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.