കൊണ്ടോട്ടി: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹജ്ജ് നയവുമായി ബന്ധപ്പെട്ട് പുനരവലോകന സമിതി നൽകിയ ശിപാർശകൾ ചർച്ച ചെയ്യാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഒക്ടോബർ 30ന് മുംബൈയിൽ ചേരും. കേരളത്തിെൻറ അഭിപ്രായം ഇൗ യോഗത്തിൽ അറിയിക്കും. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. പുതിയ നിർദേശങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സ്വകാര്യ ടൂർ ഒാപറേറ്റർമാരുെട ഹജ്ജ് ക്വോട്ട 30 ശതമാനമാക്കി വർധിപ്പിക്കാനുളള നിർദേശം പിൻവലിക്കണെമന്നതടക്കമുള്ളവയാണ് സംസ്ഥാനത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.