ന്യൂഡൽഹി: അടുത്തവർഷം ഹജ്ജ് തീർഥാടകർക്ക് കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഹജ്ജ് എംബാർക്കേഷൻ പോയൻറ് ഉപയോഗിക്കാമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചതായി ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം.
കരിപ്പൂരിെല ഹജ്ജ് എംബാർക്കേഷൻ പോയൻറ് പുനഃസ്ഥാപിക്കുന്നതോടൊപ്പം നെടുമ്പാേശ്ശരിയിലേത് തുടരാനുമാണ് കേന്ദ്ര തീരുമാനമെന്നും അൽഫോൺസ് കണ്ണന്താനത്തെ മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഹജ്ജ് എംബാർക്കേഷൻ പോയൻറ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയത്.
എന്നാൽ, കരിപ്പൂരിൽ റൺവേ പ്രവൃത്തി പൂർത്തിയായിട്ടും ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിക്കാത്തത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിരുന്നു. എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുമെന്ന് നേരത്തേ മുഖ്താർ അബ്ബാസ് നഖ്വിയെ സന്ദർശിച്ച കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിക്കും മുസ്ലിം ലീഗ് എം.പിമാർക്കും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.