ന്യൂഡൽഹി: അടുത്ത വർഷം കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ യാത്ര േകാഴിക്കോട് അന്താരാഷ്ട്ര എയർപോർട്ട് വഴിയായിരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഇക്കാര്യത്തിൽ കേന്ദ്ര ഹജ്ജ് ചുമതലയുള്ള ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ഉറപ്പു നൽകിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കോഴിക്കോട് എയർപ്പോട്ടിൽ റൺവേ നവീകരണം ആരംഭിച്ച 2015ലായിരുന്നു ഹജ്ജ് യാത്ര കൊച്ചി എയർപോർട്ടിലേക്കു മാറ്റിയത്. റൺവേ നവീകരണമടക്കമുള്ള അറ്റകുറ്റപണികൾ പൂർത്തിയായ ഈ ഘട്ടത്തിൽ ഹജ്ജ് യാത്ര കോഴിക്കോടുനിന്ന് ആരംഭിക്കേണ്ടതിെൻറ അനിവാര്യത മന്ത്രിയെ ബോധ്യപ്പെടുത്തി.
കാലിക്കറ്റ് എയർപോർട്ടിനടുത്ത് വഖ്ഫായി നിർമ്മിച്ച വിശാലതയും സൗകര്യവുമുള്ള ഹജ്ജ് ഹൗസ് നിലവിലുായിരി ക്കുകയും ആകെ തീർത്ഥാടകരിൽ 83 ശതമാനത്തോളം വടക്കൻ ജില്ല ക ളിൽനിന്നുള്ളവരാവുകയും ചെയ്യുന്നതിനാൽ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് കോഴിക്കോട്ടേക്ക് പുനസ്ഥാപിക്കേണ്ടുന്നത് ഹജ്ജ് തീർത്ഥാടകർക്ക് യാത്ര സുഖമമാക്കാനും എല്ലാ ഒരുക്കങ്ങളും ഭംഗിയായി നിർവ്വഹിക്കാനും സഹായിക്കുമെന്നും മന്ത്രിയെ അറിയിച്ചു.
തുടർന്ന് അടുത്ത വർഷം മുതൽ ഹജ്ജ് യാത്ര കോഴിക്കോട്ടു നിന്നു ക്രമീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഹജ്ജ് എംബാർക്കേഷൻ കോഴിക്കോട്ടേക്കു തന്നെ മാറ്റുന്നതിന് സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയും വിവിധ രാഷ്ട്രീയ പ്രതിനിധികളും സംഘടനകളും അധികൃതരെ സമിപിച്ചു വരികയായിരുന്നു. ഇക്കാര്യത്തിൽ ശ്രമം നടത്തിയ ജനപ്രതിനിധികൾക്കും വിവിധ സംഘടനാ ഭാരവാഹികൾക്കും പ്രത്യേകം കൃതജ്ഞത അറിയിക്കുന്നുവെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.