കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞതിനെതുടർന്ന് ഹജ്ജ് യാത്ര മുടങ്ങിയ ദമ്പതികൾക്ക് ഒടുവിൽ സ്വപ്നസാഫല്യം. തിരൂർ ചെറിയമുണ്ടം പുഴക്കാട്ടിൽ വീട്ടിൽ കുഞ്ഞുമുഹമ്മദും ഭാര്യ െമെമൂനയുമാണ് ഞായറാഴ്ച അവസാന ഹജ്ജ് വിമാനത്തിൽ മുംബൈയിൽനിന്ന് വിശുദ്ധഭൂമിയിലേക്ക് പറന്നത്. മലപ്പുറം കലക്ടർ അമിത് മീണ, മലപ്പുറം പാസ്പോർട്ട് ഒാഫിസർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കമ്മിറ്റി അധികൃതർ എന്നിവരുടെ ശ്രമഫലമായാണ് യാത്രാതടസ്സം നീങ്ങിയത്. ഞായറാഴ്ച അവധി ദിവസമായിട്ടുപോലും പാസ്പോർട്ട് ഒാഫിസ് തുറന്ന് പാസ്പോർട്ടിലെ സാേങ്കതികതടസ്സം നീക്കുകയായിരുന്നു.
ശനിയാഴ്ച നെടുമ്പാശ്ശേരിയിൽനിന്നുള്ള അവസാന ഹജ്ജ് വിമാനത്തിൽ യാത്ര തിരിക്കേണ്ടതായിരുന്നു ഇവർ. എന്നാൽ, മൈമൂനയുടെ പാസ്പോർട്ടിെല ചില സാേങ്കതികപ്രശ്നങ്ങളാണ് വിനയായത്. ഇതുകാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. ജീവിതാഭിലാഷമായ ഹജ്ജ് കർമത്തിനുള്ള യാത്ര മുടങ്ങിയേതാടെ ദമ്പതികൾ പൊട്ടിക്കരഞ്ഞു. ഇതോടെ മലപ്പുറം കലക്ടറും ഹജ്ജ് കമ്മിറ്റി ചെയർമാനും ഉൾപ്പെടെയുള്ളവർ ദമ്പതികളെ എങ്ങനെയെങ്കിലും ഞായറാഴ്ച മുംബൈ വഴി അയക്കാനുള്ള തീവ്രശ്രമം നടത്തുകയായിരുന്നു. കോയമ്പത്തൂരായിരുന്ന പാസ്പോർട്ട് ഒാഫിസർ ഞായറാഴ്ച രാവിലെ ഒാഫിസിലെത്തി സാേങ്കതിക തടസ്സം നീക്കുകയായിരുന്നു.മൈമൂനയുടെ പാസ്പോർട്ട് പുതുക്കിയപ്പോൾ വിലാസത്തിൽ വന്ന മാറ്റമാണ് ബുദ്ധിമുട്ടായത്. ഇതനുസരിച്ചുള്ള പൊലീസ് റിപ്പോർട്ട് എല്ലാ വിമാനത്താവളങ്ങളിലും എത്തിയിരുന്നു. മറ്റു പ്രശ്നങ്ങളില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമായേതാടെ വിമാനത്താവളങ്ങളിലേക്ക് വീണ്ടും സന്ദേശമയക്കുകയായിരുന്നു.
ദമ്പതികളെ ഞായറാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ മുംബൈക്ക് അയച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃതർ അവെര സ്വീകരിക്കുകയും രാത്രിയുള്ള വിമാനത്തിൽ പുണ്യഭൂമിയിലേക്ക് യാത്രയയക്കുകയും ചെയ്തു. ദമ്പതികളുടെ യാത്രക്കുവേണ്ടി ആത്മാർഥമായ ശ്രമം നടത്തിയ മലപ്പുറം ജില്ല കലക്ടർ, മലപ്പുറം പാസ്പോർട്ട് ഒാഫിസർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ്മൗലവി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.