കരിപ്പൂർ: ഹജ്ജ് വളന്റിയർ (ഖാദിമുല്‍ ഹുജ്ജാജ്) തിരഞ്ഞെടുപ്പിനുള്ള അഭിമുഖം 27, 29 തീയതികളിൽ രാവിലെ ഒമ്പത് മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. നിശ്ചിത തീയതിക്കകം ഓൺലൈനായി അപേക്ഷിച്ച, നിശ്ചിത യോഗ്യതയുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവർ 27നും മറ്റു ജില്ലക്കാർ 29നുമാണ് ഹാജരാകേണ്ടത്.
ഇന്റർവ്യൂ സമയത്ത് താഴെ കാണിച്ച രേഖകളുടെ ഒറിജിനലും രണ്ട് സെറ്റ് കോപ്പിയും ഹാജരാക്കണം. ഖാദിമുൽ ഹുജ്ജാജ് അപേക്ഷ, കാലാവധിയുള്ള പാസ്പോർട്ട്, കാലാവധിയുള്ള ഓഫിസ് തിരിച്ചറിയൽ കാർഡ്, ഹജ്ജ്/ഉംറ വിസ, രണ്ടാം ഡോസ് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്,
അവസാന മാസത്തെ സാലറി സ്ലിപ്, വകുപ്പുതലവനിൽനിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, മുമ്പ് ഖാദിമുൽ ഹുജ്ജാജ് ആയി എത്ര വർഷം സേവനം ചെയ്തു എന്ന് കാണിക്കുന്ന ഓഫിസ് മേധാവിയുടെ സാക്ഷ്യപത്രം, മുമ്പ് ഖാദിമുൽ ഹുജ്ജാജ് ആയി എത്ര വർഷം സേവനം ചെയ്തു എന്ന് കാണിക്കുന്ന സ്വന്തം സാക്ഷ്യപത്രം, സർക്കാർ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.