'ഹരിത' ഭാരവാഹികൾ​ വനിത കമീഷനിൽ ഹാജരാകണമെന്ന്​ നിർദേശം

കോഴിക്കോട്​: എം.എസ്​.എഫ്​ നേതാക്കൾക്കെതിരെ പരാതി നൽകിയ 'ഹരിത' ഭാരവാഹികൾ വനിത കമീഷന്​ മുന്നിൽ ഹാജരാകണമെന്ന്​ നിർദേശം. സെപ്​റ്റംബർ ഏഴിന്​ മലപ്പുറത്ത്​ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാനായിരുന്നു നിർദേശം.

എന്നാൽ, മലപ്പുറത്ത്​ ഹാജരാകാൻ പ്രയാസമുണ്ടെന്നും കോഴിക്കോട്​ സിറ്റിങ്ങിൽ പ​ങ്കെടുക്കാമെന്നുമാണ്​ ഭാരവാഹികൾ അറിയിച്ചത്​. കമീഷന്​ ലഭിച്ച പരാതി പൊലീസിന്​ കൈമാറിയതിനെ തുടർന്ന്​ കോഴിക്കോട്​ വെള്ളയിൽ പൊലീസ്​ കേസെടുക്കുകയും ഭാരവാഹികളിൽനിന്ന്​ ​െമാഴിയെടുക്കുകയും ചെയ്​തു. അന്വേഷണ റിപ്പോർട്ട്​ ഉടൻ സിറ്റി പൊലീസ്​ മേധാവിക്ക്​ കൈമാറും.

അതിനിടെ, ലീഗ്​ നേതൃത്വത്തി​‍െൻറ നിർദേശം അവഗണിച്ച്​ കമീഷനിൽ നൽകിയ പരാതിയിൽ ഹരിത ഭാരവാഹികൾ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഈ മാസം എട്ടിന്​ ചേരുന്ന ഉന്നതാധികാര സമിതി യോഗം തുടർനടപടി കൈക്കൊള്ളും.


Tags:    
News Summary - Haritha leaders directed to appear before the Womens Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.