കൊല്ലം: ഹാരിസൺസിെൻറ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാൻ ആത്മാർഥമായ മനസ്സുണ്ടെങ്കിൽ സർക്കാറിന് മുന്നിൽ ഇനിയും വഴിയുണ്ട്. ഹാരിസൺസിെൻറ തട്ടിപ്പുകൾ അക്കമിട്ട് നിരത്തുന്ന വിജിലൻസ് റിപ്പോർട്ട് സർക്കാർ പക്കലുണ്ട്. ഇതിൽ തുടരന്വേഷണത്തിന് 2014 ഒക്ടോബറിൽ ജസ്റ്റിസ് കെ. രാമകൃഷ്ണപിള്ള ഉത്തരവിട്ടിട്ടുമുണ്ട്. എന്നാൽ, മൂന്നരവർഷമായി യാതൊരു തുടരന്വേഷണവും വിജിലൻസ് നടത്തിയിട്ടില്ല. വിജിലൻസ് അന്വേഷണം കാര്യക്ഷമമായി നടത്തിയാൽ ഹാരിസൺസ് കുടുങ്ങുമെന്ന് ഉറപ്പാണ്.
ആദ്യ അന്വേഷണം നടത്തിയ ഡിവൈ.എസ്.പി നന്ദനൻ പിള്ള തയാറാക്കിയ 83 പേജുള്ള റിപ്പോർട്ടിൽ തട്ടിപ്പുകൾ അക്കമിട്ട് നിരത്തുന്നുണ്ട്. വ്യാജ ആധാരങ്ങൾ ചമച്ചു, കൈവശഭൂമിക്ക് കമ്പനി സ്വന്തമായി സർവേ നമ്പറുകൾ ചാർത്തി നൽകി, ഇൗ സർവേ നമ്പറുകളുടെ സാധൂകരണത്തിനായി സർക്കാറിെൻറ ആധികാരികരേഖകളായ റവന്യൂ രജിസ്റ്ററുകൾ, ലിത്തോ മാപ്പുകൾ എന്നിവയിൽ തിരുത്തലുകൾ വരുത്തി, വില്ലേജ് ഒാഫിസുകൾ, താലൂക്ക് ഒാഫിസുകൾ, കലക്ടറേറ്റുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാമുള്ള സർക്കാർ രേഖകളിൽ കൃത്രിമം കാട്ടി, ഇതിനെല്ലാം ഉദ്യോഗസ്ഥരും കൂട്ടുനിന്നു എന്നെല്ലാമാണ് വിജിലൻസിെൻറ കണ്ടെത്തലുകൾ.
വ്യാജ ആധാരങ്ങൾ നിർമിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഗൂഢാലോചന, സർക്കാറിന് 106 കോടി രൂപയുടെ നഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2013 നവംബർ ഒന്നിനാണ് ഹാരിസൺസ് കമ്പനിക്കെതിരെ വിജിലൻസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. കൈവശഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കോടതികളിലും ലാൻഡ് ബോർഡിലും മറ്റും ഹാരിസൺ ഹാജരാക്കുന്നത് കൊല്ലം സബ് രജിസ്ട്രാർ ഓഫിസിലുള്ള 1600/1923, ചെങ്കൽപെട്ട് സബ് രജിസ്ട്രാർ ഓഫിസിലുള്ള 2804/1923, ചെങ്കൽപെട്ടിൽതന്നെയുള്ള 2805/1923 എന്നീ മൂന്ന് ആധാരങ്ങളും മറ്റ് 56 തെളിവുകളുമാണ്.
ഇൗ അധാരങ്ങൾ വ്യാജെമന്ന് കണ്ടെത്തിയത് അന്ന് കേസ് വാദിച്ച ഗവൺമെൻറ് പ്ലീഡർ അഡ്വ. സുശീല ഭട്ടായിരുന്നു. 1923ൽ തയാറാക്കിയതെന്ന് പറഞ്ഞ് ഹാരിസൺ ഹാജരാക്കിയ ആധാരത്തിൽ 1968ന് ശേഷം ഉപയോഗിച്ചു തുടങ്ങിയ മലയാള ലിപി സുശീലഭട്ട് കണ്ടെത്തുകയായിരുന്നു. ഭൂമിയുടെ അളവിൽ ഹെക്ടർ എന്ന് കണക്കാക്കാൻ തുടങ്ങിയത് 1967ന് ശേഷമാണ്. 1923ലെ ഹാരിസെൻറ ആധാരങ്ങളിൽ ഹെക്ടർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലിപ്തം എന്നതിന് പണ്ട് ഉപയോഗിച്ചിരുന്നത് ചില്ലക്ഷരമായ ‘ന’ യുടെ രണ്ടറ്റവും ഉള്ളിലേക്ക് വളഞ്ഞതരത്തിലുള്ള ഇല് എന്ന് ഉച്ചരിക്കുന്ന ചില്ലക്ഷരമായിരുന്നു. എന്നാൽ, ഹാരിസൺസിെൻറ അധാരങ്ങളിൽ ഇപ്പോഴത്തെ ലിപിയിൽ ഉപയോഗിക്കുന്ന ‘ക്ലിപ്തം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ആധാരങ്ങൾ വ്യാജരേഖയാണെന്ന് തെളിയുകയായിരുന്നു.
ഡിവൈ.എസ്.പി ശ്യാമിനെയാണ് തുടരന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എന്നാൽ, പിന്നീട് തെളിവെടുപ്പും മറ്റ് നടപടികളുമെല്ലാം നിലക്കുകയായിരുന്നു. ഹാരിസൺസ് മലയാളം കമ്പനി പ്രസിഡൻറ് സി. വിനയരാഘവൻ, എക്സിക്യൂട്ടിവ് ഡയറക്ടർ എൻ. ധർമരാജ്, വൈസ് പ്രസിഡൻറ് (ലീഗൽ) വി. വേണുഗോപാൽ, കമ്പനി സെക്രട്ടറി രവി ആനന്ദ്, മൂന്ന് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ പ്രതികൾ. കടുത്ത സമ്മർദത്തിന് വഴങ്ങിയാണ് തുടരന്വേഷണം വിജിലൻസ് മരവിപ്പിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.