കൊല്ലം: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ ൈകവശ ഭൂമിയും സ്വത്തുവകകളും മൂന്ന് കമ്പനികളിലേക്ക് കൈമാറാൻ വീണ്ടും നീക്കം. കമ്പനി കൈയേറിയ ഒരുലക്ഷത്തോളം ഏക്കർ സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് രക്ഷപ്പെടാനാണ് പുതിയ കമ്പനികളുമായി ലയനത്തിന് തുനിയുന്നത്. 2014ൽ ഇതിന് നീക്കം നടന്നെങ്കിലും സർക്കാർ തടഞ്ഞിരുന്നു. മൂന്ന് പുതിയ കമ്പനികൾക്കായി ഭൂമി ൈകമാറിക്കഴിഞ്ഞാൽ ഹാരിസൺസിനെതിരായ ഭൂമി കേസുകൾ അപ്രസക്തമാകും.
2016-17 വർഷത്തെ ഹാരിസൺസിെൻറ വാർഷിക റിപ്പോർട്ടിലാണ് ലയനം സംബന്ധിച്ച് സൂചനയുള്ളത്. കമ്പനി മലയാളം പ്ലാേൻറഷൻസ്, എൻചാൻഡിങ് പ്ലാേൻറഷൻസ്, ഹാർമണി പ്ലാേൻറഷൻസ് എന്നിങ്ങനെ മൂന്ന് കമ്പനികളിൽ ലയിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലയനനീക്കം ൈഹകോടതിയിൽ തീരുമാനമാകാതെ കിടക്കുകയായിരുന്നു. ഇപ്പോൾ ഇത് ചെന്നൈയിലെ നാഷനൽ കമ്പനി േലാ ട്രൈബ്യൂണലിെൻറ പരിഗണനയിലാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇൗ വർഷം മാർച്ച് 19ന് കമ്പനികാര്യവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള കേസുകൾ മുഴുവൻ കമ്പനികാര്യ ൈട്രബ്യൂണലുകളിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. അതോടെയാണ് ഹാരിസൺസിെൻറ ലയനം െചന്നൈയിലെ ൈട്രബ്യൂണലിെൻറ പരിഗണനയിൽ വീണ്ടും വന്നത്.
ൈഹകോടതി വിജ്ഞാപനം നടത്തിയാണ് കേസ് ൈട്രബ്യൂണലിന് വിട്ടത്. വിജ്ഞാപനം എ.ജിയുടെ ഒാഫിസ് കണ്ടിെല്ലന്ന് നടിച്ചിരിക്കുകയാണ്. ൈട്രബ്യൂണലിൽ സംസ്ഥാനെത്ത പ്രതിനിധീകരിച്ച് ആരും ഇല്ലാത്തതിനാൽ എതിർപ്പുകളില്ലാതെ അനുകൂലവിധി സമ്പാദിച്ച് ലയനത്തിന് നിയമപിൻബലം നേടാനാണ് ശ്രമം. കൈവശഭൂമി കൈമാറ്റംചെയ്യാൻ പാടില്ല, ഇൗടുെവക്കാൻ പാടില്ല എെന്നല്ലാമുള്ള ൈഹകോടതി ഉത്തരവുകൾ ഇതോടെ നോക്കുകുത്തിയാകും. 2014ൽ നടന്ന ലയനനീക്കം തടഞ്ഞതുപോലെ സംസ്ഥാന സർക്കാറിന് ഇപ്പോഴത്തെ നീക്കവും തടയാനാകും. ഭൂമി കേസുകളിൽ സർക്കാർ അഭിഭാഷകർ തോറ്റുകൊടുക്കുന്ന സ്ഥിതി സാർവത്രികമായതിനാൽ അത് മുതലെടുത്ത് രക്ഷപ്പെടാനാണ് ഹാരിസൺസിെൻറ ശ്രമം. ഒരു ലക്ഷം ഏക്കർ സർക്കാർ ഭൂമി ഹാരിസൺസ് ൈകയേറിയെന്നാണ് അഞ്ച് കമീഷനുകൾ കെണ്ടത്തിയത്.
ൈഹെകോടതിയും ഇത് ശരിെവച്ചിട്ടുണ്ട്. അതനുസരിച്ച് ഭൂമി ഏെറ്റടുക്കൽ നടപടി നടന്നുവരികയാണ്. 44,388 ഏക്കർ ഏറ്റെടുത്ത് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഹാരിസൺസ് മുറിച്ചുവിറ്റവയിൽ 525 ഏക്കർ നിയമനടപടികൾ പൂർത്തിയാക്കി പൂർണമായും സർക്കാർ ഏറ്റെടുത്തു. അഞ്ച് തവണ ലയനവും സംേയാജനവും നടന്നശേഷം ഉള്ളതാണ് ആർ.പി ഗോയങ്ക ഗ്രൂപ് ഉടമസ്ഥരായ ഇപ്പോഴത്തെ ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി. ഹാരിസൺസിന് കീഴിലും നിരവധി കമ്പനികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.