കൊച്ചി/കോഴിക്കോട്: കേരളത്തിെൻറ സാമ്പത്തിക, സാമൂഹിക ഭദ്രതക്ക് തുരങ്കം വെക്ക ുന്ന ഹർത്താലുകൾക്കെതിരെ വ്യാപാരി സമൂഹവും ബസുടമകളും കൈകോർക്കുന്നു. ഒരു വർഷത്തി നിടെ നൂറോളം ഹർത്താലുകൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് തങ്ങളുടെ സഹകരണം കൊണ് ട് ഇനിയൊരു ഹർത്താലും വിജയിക്കരുതെന്ന ഉറച്ച നിലപാടിലാണ് വ്യാപാരികൾ. ഇവർക്ക് പ ിന്തുണയുമായി ബസുടമകളും തിയറ്ററുടമകളും രംഗത്തുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ അട ച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോഒാഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തു. ഹർത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ തീരുമാനം. ഇൗ മാസം 22ന് കൊച്ചിയിൽ ചേരുന്ന യോഗം വിഷയം ചർച്ച ചെയ്യുമെന്ന് ചെയർമാൻ ബിജു രമേശ് അറിയിച്ചു.
ഭാവിയിൽ അപ്രതീക്ഷിത ഹർത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു. എന്നാൽ, ജനുവരി എട്ട്, ഒമ്പത് തീയതികളിലെ ദേശീയ പണിമുടക്കുമായി സഹകരിക്കും. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹർത്താലുകളിൽ ഇനിമുതൽ പെങ്കടുക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ അറിയിച്ചു. ഹർത്താൽ ദിനങ്ങളിൽ തിയറ്ററുകൾ അടച്ചിടേണ്ടെന്ന് ഫിലിം ചേംബറും തീരുമാനിച്ചിട്ടുണ്ട്. ഹർത്താലിെൻറ പേരിൽ സിനിമ ചിത്രീകരണങ്ങളും നിർത്തിവെക്കില്ല. ഹർത്താൽ സിനിമ മേഖലക്കുണ്ടാക്കുന്ന നഷ്ടം ഭീമമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഹർത്താലുകളെ പ്രതിരോധിക്കുന്നത് ചർച്ചചെയ്യാൻ വ്യാഴാഴ്ച കോഴിക്കോട്ട് വ്യാപാരികൾ യോഗം ചേരും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഹോട്ടൽ ആൻഡ് റസ്റ്റാറൻസ് അസോസിയേഷൻ, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ, സിനിമ ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷനുകൾ, ബേക്കറി അസോസിയേഷൻ, ബസ് ഒാപറേറ്റേഴ്സ് അസോസിയേഷനുകൾ, മലബാർ ചേംബർ ഒാഫ് കോമേഴ്സ്, കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങി കേരളത്തിലെ 32 സംഘടനകളുടെ ഭാരവാഹികൾ പെങ്കടുക്കുമെന്നാണ് സൂചന. യോഗത്തിനുശേഷം അനാവശ്യ ഹർത്താലുകൾക്കെതിരെ ശക്തമായ കൂട്ടായ്മക്ക് കളമൊരുങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.