വെണ്ണലയിലെ മതവിദ്വേഷ പ്രസംഗം; ഗൂഢാലോചന അന്വേഷിക്കും -കമീഷണർ

കൊച്ചി: പി.സി. ജോർജിനെ വെണ്ണലയിലെ പരിപാടിക്ക് ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു. ആവശ്യമെങ്കിൽ സംഘാടകർക്കെതിരെ കേസെടുക്കും.

തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന് കേസുണ്ടായിരിക്കെ ഇവിടേക്ക് ക്ഷണിച്ച സംഘാടകരുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന കാര്യങ്ങളും പരിശോധിക്കും. സംഭവത്തിൽ പി.സി. ജോർജിന്‍റെ അറസ്റ്റുണ്ടാകുമെന്നും എന്നാൽ, തിടുക്കമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ഞായറാഴ്ച വെണ്ണല ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന്‍റെ സമാപനത്തിലാണ് മുസ്ലിംകളെ അധിക്ഷേപിച്ച് സംസാരിച്ചതിന് ജാമ്യമില്ല കുറ്റം ചുമത്തി ജോർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.