നടിയുടെ പേര് വെളിപ്പെടുത്തൽ: പി.സി ജോർജ് എം.എൽ.എക്കെതിരെ കേസ്

നെ​ടു​മ്പാ​ശ്ശേ​രി: പീ​ഡ​ന​ത്തി​നി​ര​യാ​യ ച​ല​ച്ചി​ത്ര ന​ടി​യെ തി​രി​ച്ച​റി​യു​ന്ന രീ​തി​യി​ൽ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തി​ന്​ പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ​ക്കെ​തി​രെ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ​െഎ.​പി.​സി 208 എ ​വ​കു​പ്പ്​ പ്ര​കാ​ര​മാ​ണ്​ കേ​സ്. ന​ടി മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ​േ​ക​സെ​ടു​ത്ത​ത്.

നിർഭയ കേസിലേതു പോലെ ആക്രമിക്കപ്പെട്ടെങ്കിൽ നടി പിറ്റേന്ന് ഷൂട്ടിങ്ങിന് പോയതെങ്ങനെ എന്നായിരുന്നു പരസ്യമായി പി.സി. ജോർജ് ചോദിച്ചത്. ഇതിനെതിരെ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതേതുടർന്ന് നടിയെ ആക്ഷേപിച്ചില്ലെന്നും പൊലീസിന്‍റെ വീഴ്ചയെകുറിച്ചാണ് പരാമര്‍ശിച്ചതെന്നും ഉള്ള വിശദീകരണവുമാ‍യി ജോർജ് രംഗത്തെത്തി. 

ദിലീപിനെ ന്യായീകരിച്ചും നടിയെ വിമർശിച്ചുമുള്ള പരാമർശങ്ങൾ ജോർജിന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. താൻ ആത്മഹത്യ ചെയ്യണമായിരുന്നോ അതോ മാനസിക രോഗാശുപത്രിയിൽ ചികിത്സ തേടണമായിരുന്നോ എന്നും കത്തിൽ നടി ചോദിക്കുന്നുണ്ട്. നടനെ അനുകൂലിച്ച് പരസ്യമായി ജോർജ് രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിലും നടിക്കെതിരെ മോശം പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

നടിയുടെ പേര് വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. 

Tags:    
News Summary - Hate Statement against Actress: Police Register Case Against PC George MLA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.