തിരുവനന്തപുരം: തന്‍റെ മണ്ഡലമായ വടകരയിൽ ഔദ്യോഗിക പരിപാടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് കെ. മുരളീധരൻ എം.പി. ഹൈക്കമാൻഡ് നിരീക്ഷകനായ അശോക് ഗെഹ്ലോട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും കെ.മുരളീധരൻ അറിയിച്ചു.
യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തേ തന്നെ അശോക് ഗെഹ് ലോട്ടിനെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നു. വടകരയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ തുടരാൻ അവർ അനുമതി നൽകുകയും ചെയ്തിരുന്നു.
നേമം കേരളത്തിലെ ഗുജറാത്താണോ എന്ന കാര്യം വോട്ടെണ്ണുമ്പോൾ മനസിലാവുമെന്ന് കേരളത്തിലെ ഗുജറാത്താണ് നേമം എന്ന കുമ്മനം രാജശേഖരന്‍റെ പ്രസ്താവനയോട് മുരളീധരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.