വടകരയിൽ പരിപാടി ഉള്ളതിനാലാണ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാത്തതെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: തന്‍റെ മണ്ഡലമായ വടകരയിൽ ഔദ്യോഗിക പരിപാടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് കെ. മുരളീധരൻ എം.പി. ഹൈക്കമാൻഡ് നിരീക്ഷകനായ അശോക് ഗെഹ്ലോട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും കെ.മുരളീധരൻ അറിയിച്ചു.
യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തേ തന്നെ അശോക് ഗെഹ് ലോട്ടിനെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നു. വടകരയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ തുടരാൻ അവർ അനുമതി നൽകുകയും ചെയ്തിരുന്നു.
നേമം കേരളത്തിലെ ഗുജറാത്താണോ എന്ന കാര്യം വോട്ടെണ്ണുമ്പോൾ മനസിലാവുമെന്ന് കേരളത്തിലെ ഗുജറാത്താണ് നേമം എന്ന കുമ്മനം രാജശേഖരന്‍റെ പ്രസ്താവനയോട് മുരളീധരൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.