മഴ കനക്കുന്നു; പമ്പയുടെയും കക്കാട്ടാറി​െൻറയും തീരങ്ങളിൽ വസിക്കുന്നവർക്ക് മുന്നറിയിപ്പ്

ചെങ്ങന്നൂർ (ആലപ്പുഴ): പമ്പ നദിക്കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി പത്തനംതിട്ട ജില്ല ഭരണകൂടം. മഴ ശക്തമായി തുടരുകയാണെങ്കിൽ വെള്ളിയാഴ്ച രാത്രി ഏഴ്​ മുതൽ മൂഴിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 30 സെൻറി മീറ്റർ ഉയർത്തി 51.36 ക്യൂ മെക്സ് നിരക്കിൽ ജലം കക്കാട്ട് ആറ്റിലേക്ക് ഒഴുക്കും.

പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെറുതന, മാന്നാർ, ചെന്നിത്തല-തൃപ്പെരുംന്തുറ, വീയപുരം, കുമാരപുരം, എടത്വാ നിവാസികൾ ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു.

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്​ടി പ്രദേശങ്ങളിലും അതിശക്തമായ മഴയുള്ളതിനാൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിട്ടാൽ ആങ്ങമൂഴി, സീതത്തോട് വരെയുളള പ്രദേശങ്ങളിൽ 50 സെ.മീ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കക്കാട്ടാറി​െൻറയും പമ്പയാറി​െൻറയും തീരത്ത് താമസിക്കുന്ന ആളുകളും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.