മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. കരുവാരകുണ്ട് കൽക്കുണ്ട് ഭാഗത്തെ മലവാരത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. കാളികാവ് മങ്കുണ്ട് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഉൾവനത്തിലും ഉരുൾപൊട്ടിയതായി അഭ്യൂഹമുണ്ട്.
വൈകീട്ട് മൂന്നോടെയാണ് മലവാരങ്ങളിൽ കനത്ത മഴ തുടങ്ങിയത്. പുഴകളും ചോലകളും നിറഞ്ഞൊഴുകി. ചിലയിടങ്ങളിൽ പുഴ ഗതിമാറി ഒഴുകി. വൈകീട്ട് ആറോടെ കാളികാവ് ജങ്ഷന് സമീപം മങ്കുണ്ടിൽ വെള്ളം കയറി സംസ്ഥാന പാതയിൽ ഒന്നര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഈ വർഷം പലതവണ പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.