വീടിനുമുകളിലേക്കു മണ്ണിടിഞ്ഞുവീണു: ആറുപേരെ രക്ഷപ്പെടുത്തി

വൈത്തിരി: ലക്കിടി അറമലയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരു കുടുംബത്തിലെ ആറുപേർ വീടിനകത്തു കുടുങ്ങി. അഗ്നിശമന സേനാ വിഭാഗവും പോലീസുംനാട്ടുകാരും ചേർന്ന് എല്ലാവരെയും വീടിനുപുറത്തെത്തിച്ചു. ഇതിൽ മണ്ണിടിയിൽ പെട്ടുപോയ വീട്ടമ്മയെ പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. 

അറമല ലക്ഷംവീട് കോളനിയിൽ മുരുകന്റെ വീടിനു മുകളിലേക്ക് ഇന്ന് രാവിലെ ആറുമണിയോടെയാണ് ശക്തമായ മലവെള്ളപ്പാച്ചിലിനൊപ്പം തൊട്ടുമുകളിലുള്ളവീടിന്റെ മുറ്റം ഇടിഞ്ഞു വീടിനു മുകളിൽ പതിച്ചത്. വീട്ടിൽ മുരുകനും ഭാര്യ ദീപയും നാലുമക്കളുമാണുണ്ടായിരുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സുകാരും നാട്ടുകാരും അഞ്ചുപേരെയും പുറത്തെത്തിച്ചു. മണ്ണിനടിയിൽപെട്ടുപോയ ദീപയെ അഗ്നിശമനസേന രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതല്ല. കോളനിയിലെ മുഴുവൻ കുടുംബത്തെയും തത്കാലത്തേക്ക് ലക്കിടി ഗവ. എൽ.പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ഏർപ്പാട് ചെയ്തതായി സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Heavy rain triggers landslide- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.