തിരുവനന്തപുരം: കേരള പൊലീസിനുവേണ്ടി ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിനുള്ള കരാർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന് നൽകും. ചൊവ്വാഴ്ച തുറന്ന ബിഡിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചിപ്സണ് കരാർ നൽകാൻ ഡി.ജി.പി അനിൽകാന്ത് അധ്യക്ഷനായ ടെൻഡർ കമ്മിറ്റി സർക്കാറിനോട് ശിപാർശ ചെയ്യും. സർക്കാറാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. മന്ത്രിസഭയോഗത്തിലും വിഷയം വരും.
പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചിപ്സണ്‍ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. 20 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികമായി നൽകണം. മൂന്ന് വർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുക. കേരള പൊലീസിന് ഹെലികോപ്റ്റർ വാടകക്ക് നൽകാൻ തയാറായി മൂന്ന് സ്വകാര്യകമ്പനികളാണ് രംഗത്തെത്തിയിരുന്നത്.
പത്തുപേർക്ക് വരെ യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് ലഭ്യമാകുക. വ്യോമനിരീക്ഷണം, ആരോഗ്യ രക്ഷാപ്രവർത്തനം തുടങ്ങിയവക്കും അടിയന്തരഘട്ടങ്ങളിൽ പൊലീസിെൻറയും വിശിഷ്ട വ്യക്തികളുടെയും യാത്രക്കുമാണ് സർക്കാർ ഹെലികോപ്ടർ വാടകക്കെടുക്കുന്നത്. കഴിഞ്ഞ തവണ ടെൻഡർ വിളിക്കാതെ പൊതുമേഖല സ്ഥാപനമായ പവൻഹംസിൽ നിന്നായിരുന്നു ഹെലികോപ്ടർ വാടകക്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.