ആലുവ: മാനസികനില തെറ്റിയ ഭർത്താവിനെയും മകളെയും പോറ്റാൻ വിഷമിക്കുന്നതിനിടെ രോഗാവസ്ഥയിലായ വീട്ടമ്മയുടെ വീടും ജപ്തി ഭീഷണിയിൽ. കീഴ്മാട് 10ാം വാർഡിൽ മുതിരക്കാട് നാല് സെൻറിൽ താമസിക്കുന്ന തങ്കം വേലായുധനാണ് ദുരിതം പേറുന്നത്. വീടും ശോച്യാവസ്ഥയിലായതിനാൽ, വിവാഹിതയായ മറ്റൊരു മകളുടെ വാടക വീട്ടിലാണ് കുടുംബം താൽക്കാലികമായി താമസിക്കുന്നത്.
മനോരോഗത്തിന് പുറമെ ഭർത്താവ് വേലായുധന് അപസ്മാരവുമുണ്ട്. തയ്യൽ മെഷീൻ മെക്കാനിക്കായിരുന്നു വേലായുധൻ. രോഗം മൂലം ജോലി ചെയ്യാൻ കഴിയുന്നില്ല. മാനസികനില തെറ്റിയ മറ്റൊരാൾ മൂത്തമകളാണ്. 30 വയസ്സ് കഴിഞ്ഞ ബിരുദധാരിയായ അവിവാഹിതയായ മറ്റൊരു മകളുമുണ്ട്.
മാതാപിതാക്കളെയും സഹോദരിയെയും പരിചരിക്കേണ്ടതിനാൽ ഈ മകൾക്കും സ്ഥിരമായി ജോലിക്ക് പോകാനാകുന്നില്ല. രണ്ടാമത്തെ മകളുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ചികിത്സക്ക് വീട് പണയംെവച്ച് ജില്ല സഹകരണ ബാങ്ക് തോട്ടക്കാട്ടുകര ശാഖയിൽനിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് ജപ്തി ഭീഷണിയായത്. ഭർത്താവിെനയും മകളെയുംകൊണ്ട് തെരുവിലിറങ്ങേണ്ടി വരുമല്ലോയെന്നോർത്ത് വിഷമിക്കുകയാണ് തങ്കം.
ബാങ്ക് വായ്പ പരിഹരിക്കപ്പെട്ടാൽ ഭൂമിയിൽ കുടിലെങ്കിലും െവച്ചുകെട്ടാമായിരുെന്നന്നാണ് ഇവർ സങ്കടത്തോടെ പറയുന്നത്. സ്ഥലം തിരികെ കിട്ടിയാൽ ലൈഫ് മിഷൻ പദ്ധതിയിൽ വീട് വെക്കാൻ സഹായം തേടാനാകുമായിരുന്നു. ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 16920100018648. ഐ.എഫ്.എസ്.സി: FDRL0001692. വിവരങ്ങൾക്ക്: 9072132387.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.