അനഘയുടെ ചികിത്സക്കുവേണം സുമനസ്സുകളുടെ സഹായം

വളാഞ്ചേരി: രക്താർബുദം ബാധിച്ച കാലിക്കറ്റ് സർവകലാശാല എം.എസ് സി സുവോളജി അഞ്ചാം റാങ്ക് ജേതാവ് അനഘക്ക് (23) വേണം സുമനസ്സുകളുടെ കാരുണ്യഹസ്തം. വളാഞ്ചേരി നഗരസഭയിലെ കൊട്ടാരത്ത് താമസിക്കുന്ന കിഴക്കത്ത് താഴത്തേതിൽ കുട്ടി നാരായണൻ-പ്രമീള ദമ്പതികളുടെ മകളായ അനഘ രക്താർബുദം ബാധിച്ച് രണ്ട് മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു.

ചികിത്സക്ക് വലിയൊരു തുക ചെലവുവരും. നിർധന കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ അനഘ ചികിത്സ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. അനഘയുടെ ചികിത്സക്ക് തുക സ്വരൂപിക്കാനാവശ്യമായ സഹായ സഹകരണങ്ങൾ നൽകണമെന്ന് ചികിത്സ സഹായസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

രക്ഷാധികാരി വി.പി.എം. സാലിഹ്, ചെയർമാൻ ഹബീബ് പറമ്പയിൽ, കൺവീനർ കുഞ്ഞിമുഹമ്മദ് (മണി), ട്രഷറർ സി.കെ. അബ്ദുന്നാസർ, ജോ. കൺവീനർമാരായ വി.ടി. നാസർ, സി.പി. ജമാൽ എന്നിവർ പങ്കെടുത്തു.കമ്മിറ്റിയുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് വളാഞ്ചേരി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 9913000100034536. ഐ.എഫ്.എസ്.സി: PUNB0991300. ഗൂഗിൾ പേ നമ്പർ: 9745028378. ഫോൺ: 8086777788 (കൺ), 9995219567 (ചെയർ). 

Tags:    
News Summary - Help of well-wishers for Anagha's treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.