കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ചൊവ്വാഴ്ച ഹൈകോടതി വിധി പറയും. കക്ഷികളുടെ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് വി.ജി. അരുൺ ഹരജി വിധി പറയാൻ കഴിഞ്ഞയാഴ്ച മാറ്റിയിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. റിപ്പോർട്ട് പുറത്തുവിടുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷന് നൽകിയ ഉറപ്പിന്റെയും ലംഘനമാണെന്നാണ് ഹരജിക്കാരന്റെ വാദം. എന്നാൽ, വിവരാവകാശ കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് കേസിൽ കക്ഷി ചേർന്ന സംസ്ഥാന വനിതാ കമീഷനും ‘വുമൺ ഇൻ സിനിമ കലക്ടിവും’ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.