തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പിടിച്ച ജൂലൈ അഞ്ചിന് രണ്ടാംപ്രതി സ്വപ്ന സുരേഷിെൻറ ഫോണിലേക്ക് യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതെൻറ വിളി വന്നതിന് തെളിവ്. ബാഗേജ് തുറന്നുപരിശോധിക്കുന്ന സമയത്തോടടുപ്പിച്ചാണ് കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍നിന്ന് മൂന്നുതവണ വിളിച്ചത്.
തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കോൺസുലേറ്റിലെ അറ്റാഷെയുടെ ഫോണില്‍നിന്ന് വിളിച്ചതിനും രേഖകളുണ്ട്. ഇത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. സ്വർണക്കടത്ത് പിടിച്ച ദിവസം 11.30 നാണ് ബാഗേജ് തുറന്നു പരിശോധിച്ചത്. 11.43, 11.58, 12.23 എന്നീ സമയങ്ങളിൽ വിളി വന്നു. ജൂലൈ മൂന്നിന് 20 തവണയും നാലിന് രണ്ടുതവണയും അറ്റാഷെ ഫോണില്‍ സംസാരിച്ചു. സ്വപ്നയുടെ പേര് വാര്‍ത്തകളില്‍ വന്ന ശേഷം അഞ്ചിന് മൂന്നോടെ സ്വപ്നയുടെ ഫോണും ഓഫായി.
യു.എ.ഇ കോൺസുലേറ്റ് ജനറൽ മാസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് പോയതാണ്. ശേഷം അദ്ദേഹത്തിെൻറ ചുമതല അറ്റാഷെ ആണ് നിർവഹിച്ചുവരുന്നതെന്നാണ് വിവരം. അതിനാൽ കോൺസുലേറ്റ് ജനറലിെൻറ ഇന്ത്യയിലെ നമ്പർ അറ്റാഷെയുടെ കൈവശം ആയിരുന്നിരിക്കാമെന്നും സംശയമുണ്ട്. അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു ബാഗേജ് പരിശോധന. അതിന് മിനിറ്റുകൾക്ക് ശേഷമായിരുന്നു ഫോൺവിളികൾ എന്നതും ദുരൂഹത വർധിപ്പിക്കുന്നു.
ഫോണ്‍വിളി പട്ടികയില്‍ പ്രമുഖരും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിെൻറ ഫോണ്‍ വിളി പട്ടികയില്‍ പൊലീസിലെ ഒരു അസിസ്റ്റൻറ് കമീഷണറും ഫ്ലാറ്റ് നിര്‍മാതാവും. ഒരു എ.ഡി.ജി.പിയുടെ എസ്.എം.എസ് സന്ദേശവും രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ നമ്പറും. നഗരത്തില്‍ ജോലിചെയ്യുന്ന ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് 26ന് ഉച്ചക്ക് ഒരുമണിക്ക് സ്വപ്നയെ അങ്ങോട്ടുവിളിച്ച് സംസാരിച്ചത്.
ഇദ്ദേഹത്തിനെതിരെ മുമ്പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് എസ്.എം.എസ് അയച്ചിട്ടുണ്ട്. നഗരത്തിലെ പ്രമുഖ ഫ്ലാറ്റ് നിര്‍മാതാവ് സ്വപ്നയുടെ ഫോണിലേക്കും തിരിച്ചും വിളിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണമെത്തിയ ജൂലൈ മൂന്നിനുമാത്രം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണില്‍ ബന്ധപ്പെട്ടത് 16 പ്രാവശ്യമാണ്. 14 പ്രാവശ്യവും അറ്റാഷെ സ്വപ്നയെ വിളിക്കുകയായിരുന്നു.
ഇതിനുപുറമെ രണ്ട് മാധ്യമ പ്രവർത്തകരും വിളിച്ചതായി വിവരം പുറത്ത് വന്നിട്ടുണ്ട്. സ്വർണം പിടിച്ചദിവസം അതുസംബന്ധിച്ച വിശദാംശങ്ങൾ തേടിയാണ് താൻ സ്വപ്നയെ വിളിച്ചതെന്ന് ഒരു മാധ്യമ പ്രവർത്തകൻ വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.