കൊച്ചി: ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ ഹൈകോടതി വിലക്ക്. ഒറ്റപ്പാലം പൂക്കോട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്ക് സി.പി.എം പ്രാദേശിക നേതാക്കളെ തെരഞ്ഞെടുത്തതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
പാർട്ടി പ്രതിനിധികളെ ഭരണസമിതികളിൽ ഉൾപ്പെടുത്തരുതെന്ന് കോടതി ഉത്തരവിട്ടു. ക്ഷേത്ര ബൈലോ പ്രകാരമുള്ള നിയമനങ്ങൾ നടത്താൻ പാടുള്ളൂവെന്നും ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും കോടതി വ്യക്തമാക്കി.
മലബാർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്ന് കോടതി നിർദേശിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി.
ഡി.വൈ.എഫ്.ഐ രാഷ്ട്രീയ സംഘടനയല്ലെന്ന എതിർകക്ഷിയുടെ വാദം ഹൈകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.