കെ.എം. ഷാജിയിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകാൻ ഹൈകോടതി നിർദേശം

കൊച്ചി: മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകാൻ ഹൈകോടതി നിർദേശം. അനധികൃത സ്വത്താണെന്നാരോപിച്ച് വിജിലൻസ് വീട്ടിൽനിന്ന് പിടിച്ചെടുത്ത 47,35,000 രൂപ തിരികെ നൽകണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് കെ.എം. ഷാജി ഫയൽ ചെയ്ത് ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. ബാങ്ക് ഗാരണ്ടിയുടെ പുറത്ത് പണം വിട്ടുനൽകാനാണ് ഉത്തരവ്.

കഴിഞ്ഞ വർഷമാണ് കണ്ണൂരിലെ ഷാജിയുടെ വീട്ടിൽ റെയ്‍‍ഡ് നടത്തി വിജിലൻസ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ചെടുത്ത പണമായിരുന്നു ഇതെന്നായിരുന്നു ഷാജിയുടെ വാദം. പണം വിട്ടു നൽകണമെന്ന ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെര‌ഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി.


Tags:    
News Summary - High Court directed to return Rs 47 lakh seized from K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.