കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന നടപടിക്കെതിരായ ഹരജി ഹൈകോടതി തള്ളി. സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
കേന്ദ്രീകൃത പ്രവേശന പ്രക്രിയയ്ക്കെതിരെ പരിഗണിക്കാവുന്ന വാദമുഖങ്ങള്‍ നിരത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ കേസിനെത്തുടര്‍ന്ന് മൂന്നാം അലോട്ട്മെന്റ് പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വന്നിരുന്നു. വിധി വന്നതോടെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.