കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയുടെ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി ഹൈകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ. ഹൈകോടതി ജീവനക്കാരുടെ സംഘടനയായ ‘സമന്വയ’ നൽകിയ യാത്രയയപ്പിൽ ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ കെമാൽ പാഷയുടെ പരാമർശങ്ങൾക്ക് നേരിട്ട് മറുപടി നൽകിയപ്പോൾ പരോക്ഷമായി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക്കും പ്രതികരിച്ചു.
മനസ്സാക്ഷിക്ക് അനുസൃതമായി മാത്രമാണ് ചുമതലകൾ നിർവഹിച്ചതെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ പരാമർശം. അൽപന്മാരായ ചിലർ ജഡ്ജിമാരായശേഷം വിരമിക്കുേമ്പാൾ സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താൻ ഒരുെമ്പട്ടിറങ്ങിയിരിക്കുകയാണെന്നായിരുന്നു ജസ്റ്റിസ് രവീന്ദ്രെൻറ വിമർശനം. തെൻറ പരിഗണന വിഷയങ്ങൾ മാറ്റിയതിലും കർദിനാൾ ഉൾപ്പെട്ട ഭൂമിയിടപാട് വിഷയത്തിലും ചീഫ് ജസ്റ്റിസിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു നേരേത്ത ജസ്റ്റിസ് കെമാൽ പാഷയുടെ വെളിപ്പെടുത്തലുകൾ.
ജസ്റ്റിസും ചീഫ് ജസ്റ്റിസുമായിരുന്ന കാലയളവിൽ മനസ്സാക്ഷിക്ക് അനുസൃതമായി മാത്രമേ ചുമതലകൾ നിർവഹിച്ചിട്ടുള്ളൂെവന്ന് പറയാനാകും. തെൻറ ജീവിതത്തിലെല്ലാം അപ്രതീക്ഷിത കാര്യങ്ങളാണ് സംഭവിച്ചത്. വക്കീലായതും എറണാകുളത്ത് പ്രാക്ടീസ് ചെയ്യാൻ വന്നതും ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസും ആയതുമെല്ലാം അപ്രതീക്ഷിതമാണ്.
2011ലാണ് ജഡ്ജിയായത്. 2018 ഫെബ്രുവരിയിൽ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മഹത്തായ സ്ഥാപനമായ ഹൈകോടതിയെ ചില അൽപന്മാർ അവഹേളിച്ചാൽ അതിനെ തടയുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ പറഞ്ഞു. വിരമിച്ച് പോകുന്നതിൽ തനിക്ക് വിഷമമൊന്നുമില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ വളരെയധികം മനോവേദനയുണ്ടാക്കി. 1979ൽ എൻറോൾ ചെയ്തത് മുതൽ ഹൈകോടതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 40 വർഷത്തോളമായി. ചില അൽപന്മാർ ജഡ്ജിമാരായശേഷം തിരിെകപ്പോകുേമ്പാൾ സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താനിറങ്ങിയാൽ തടയിടേണ്ടത് ജീവനക്കാരുടെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണ്. ഞാൻ ഇനിയും പറയാൻ ഉേദ്ദശിക്കുന്നുണ്ട്. അത് തിങ്കളാഴ്ച പറഞ്ഞോളാം -ജസ്റ്റിസ് രവീന്ദ്രൻ പറഞ്ഞു.
ജസ്റ്റിസ് കെമാൽ പാഷയുടെ അഭിമുഖത്തിന്റെ പൂർണരൂപം:
കഴിഞ്ഞദിവസം വിരമിക്കലിനോടനുബന്ധിച്ച യാത്രയയപ്പ് ചടങ്ങിൽ താൻ പറഞ്ഞത് ബോധപൂർവമാണ്. ഇനിയുള്ള ജഡ്ജിമാരിൽ ചിലരെങ്കിലും താൻ പറഞ്ഞതുപോലെ ചെയ്യാൻ താൽപര്യമുള്ളവരുണ്ടാകാം. സീസറിെൻറ ഭാര്യ സംശയങ്ങൾക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കും ബാധകമാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെയാണ് ജനം വിശ്വസിക്കുന്നത്. ആ വിശ്വാസ്യത ഒരുകാരണവശാലും നഷ്ടപ്പെടാൻ പാടില്ല. രാജാവ് നഗ്നനാണെങ്കിൽ ആരെങ്കിലും തുറന്നുപറയുകതന്നെ വേണം. അഭിപ്രായങ്ങൾ തുറന്നുപറയാൻ വൈകിപ്പോയെന്ന് തോന്നുന്നില്ല. ജഡ്ജിയായിരിക്കുേമ്പാൾ പറയുന്നതിന് വിലക്കുകളും തടസ്സങ്ങളുമുണ്ട്. അതുകൊണ്ടാണ് ജഡ്ജിയല്ലാതായ ഉടൻ പറഞ്ഞത്. നികുതി നൽകുന്ന ഒരു സാധാരണ പൗരനാണിപ്പോൾ. അമ്മയെ കൊന്നാലും രണ്ടഭിപ്രായമുണ്ടാകുമെന്നതുപോലെ ഇതുസംബന്ധിച്ച് രണ്ടഭിപ്രായം വന്നേക്കാം. എങ്കിലും താൻ ചെയ്യുന്നത് ധാർമികമായി ശരിയാണെന്ന് വിശ്വസിക്കുന്നു.
സിംഗിൾ ബെഞ്ചിെൻറ വിധി ശരിയല്ലെങ്കിൽ ഡിവിഷൻ ബെഞ്ചിന് അത് തിരുത്താമെന്ന് കർദിനാളിെൻറ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു. നിയമപരമായി നിലനിൽക്കുന്ന അപ്പീലുകളാണെങ്കിൽ അത് പരിഗണിച്ച് വിധി പറയാം. പക്ഷേ ഒരാളും അയാൾക്ക് താൽപര്യങ്ങളുള്ള വിഷയത്തിൽ വിധി പറയുന്നതിന് പദവി വിനിയോഗിക്കാൻ പാടില്ല. എെൻറ മതത്തിൽപെട്ടവരുടെ കേസ് ഞാൻ കേൾക്കാൻ പാടില്ലെന്ന് പറയാനാവില്ല. എന്നാൽ, ജനങ്ങൾക്കിടയിലെ വിശ്വാസം നഷ്ടമാകരുത്. കൊളീജിയത്തിനുപകരം മികച്ച മെറ്റാരു സംവിധാനം ഇപ്പോൾ നിലവിലില്ല. എങ്കിലും പുതിയ ജഡ്ജിമാരെ നിയമിക്കുേമ്പാൾ കുറച്ചുകൂടി സുതാര്യതയുണ്ടാകുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് നല്ലതാണ്. സത്യസന്ധതയും തേൻറടവുമുള്ള, ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജഡ്ജിമാരാവണം നിയമനസമിതി അംഗങ്ങൾ.
ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങാത്തവരുമാകണം. കൊളീജിയത്തിെൻറ പേരിൽ മൂന്ന് ജഡ്ജിമാർ ചേർന്ന് തീരുമാനിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ തെറ്റുപറയാനാവില്ല. എങ്കിലും എല്ലാ ജഡ്ജിമാരോടും അഭിപ്രായം തേടുന്ന രീതിയുണ്ടാവണം. പുതിയ നിയമനത്തിന് ശിപാർശ ചെയ്െതന്ന് പറയുന്ന പട്ടികയിൽ പേരുള്ള ചിലരെ ഒരിക്കൽപോലും കണ്ടിട്ടില്ലെന്ന് താൻ മാത്രമല്ല, മറ്റുചില ജഡ്ജിമാരും പറഞ്ഞിട്ടുണ്ട്. മിടുക്കന്മാരായ അഭിഭാഷകരെ തഴഞ്ഞ് മറ്റുചിലരെ ശിപാർശ ചെയ്യുേമ്പാൾ നഷ്ടം അഭിഭാഷക പക്ഷത്താണ്. ഇത് തെറ്റാണെന്ന് പറയാൻ അഭിഭാഷകർതന്നെ തയാറാവണം. ജഡ്ജിയായിരിക്കെ ഏതെങ്കിലും കക്ഷിക്ക് അനുകൂലമായി നിലപാടെടുക്കുകയും വിരമിച്ചശേഷം അവരുടെ ഒൗദാര്യംപറ്റുകയും ചെയ്താൽ തീർച്ചയായും ആ ജഡ്ജിയുടെ വിശ്വാസ്യത സംശയിക്കപ്പെടും. തനിക്ക് നീതി ലഭിച്ചില്ലെന്ന് എതിർകക്ഷിക്ക് തോന്നും.
സർക്കാറിന് അനുകൂല നിലപാടെടുത്ത് പിന്നീട് സർക്കാർ പദവി സ്വീകരിക്കുന്നത് സമാന അവസ്ഥതന്നെയാണ് ഉണ്ടാക്കുക. പദവികൾ ഒരിക്കലും സ്വീകരിക്കരുതെന്ന് പറയുന്നില്ല. നിശ്ചിത കാലത്തേക്കെങ്കിലും പാടില്ല. എത്ര വലിയ വാഗ്ദാനങ്ങളുണ്ടായാലും താനത് സ്വീകരിക്കില്ല. വധശിക്ഷ ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്ന് ഏറ്റവുമധികം വധശിക്ഷകൾ വിധിച്ചിട്ടുള്ള ജഡ്ജിയെന്ന് പേരുകേട്ടിട്ടുള്ള കെമാൽ പാഷ പറഞ്ഞു. പ്രതിയെ തെറ്റു തിരുത്തി പുതിയ മനുഷ്യനാക്കാനാണ് ശിക്ഷ. ശിക്ഷകൊണ്ട് തിരുത്തപ്പെടാൻ കഴിയാത്ത ക്രിമിനൽ സ്വഭാവമുള്ള പ്രതികൾക്ക് വധശിക്ഷ നൽകുന്നിൽ തെറ്റില്ല. തിരുത്താനാവാത്ത വ്യക്തിയെ ജയിലിലടച്ച് ശാപ്പാട് കൊടുക്കേണ്ട കാര്യമില്ല.
ഇനിയുള്ള കാലം സാമൂഹികസേവനമാണ് ഉദ്ദേശിക്കുന്നത്. നല്ലതെന്ന് തോന്നുന്ന സ്ഥലങ്ങളിൽ പ്രസംഗത്തിന് പോകാൻ താൽപര്യമുണ്ട്. കുെറക്കൂടി സ്വാതന്ത്ര്യത്തോടെ അഭിപ്രായങ്ങൾ പറയാനാവും. നിയമക്ലാസുകൾ എടുക്കാനും താൽപര്യമുണ്ട്. ആത്മകഥയെന്ന് പറയാനാവില്ലെങ്കിലും സ്വന്തം വളർച്ചയും അനുഭവങ്ങളും എഴുതിത്തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയകക്ഷികളിൽ ചേരാൻ താൽപര്യമില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രമുഖ രാഷ്ട്രീയകക്ഷികൾ ബന്ധപ്പെട്ടാൽ അപ്പോൾ ഉചിത തീരുമാനമെടുക്കും -കെമാൽ പാഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.