മുദ്രപ്പത്ര ക്ഷാമം: സർക്കാറിന്​ ഹൈകോടതി നോട്ടീസ്​

കൊച്ചി: മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാൻ നടപടിയാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികൾക്ക്​ നോട്ടീസ്​ ഉത്തരവായി. ചെറിയ തുകക്കുള്ള സ്റ്റാമ്പ്​ പേപ്പറുകൾ ലഭ്യമല്ലാത്തത്​ ആവശ്യക്കാർക്ക്​ അധിക ബാധ്യതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ പി. ജ്യോതിഷ്​ നൽകിയ ഹരജിയാണ്​ ആക്ടിങ്​ ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. ഹരജി സെപ്​റ്റംബർ നാലിന്​ വീണ്ടും പരിഗണിക്കും.

മുദ്രപ്പത്ര ക്ഷാമം പരിഹരിക്കുമെന്ന്​ സർക്കാർ ഉറപ്പുനൽകിയെങ്കിലും സ്റ്റാമ്പ് പേപ്പറുകൾ പ്രിന്റ് ചെയ്യുന്ന നാസിക് പ്രസ്സിലേക്ക് സംസ്ഥാന സർക്കാർ ആറുമാസമായി ഓർഡർ കൊടുത്തിട്ടില്ലെന്ന വിവരാവകാശ രേഖയടക്കം ഹാജരാക്കിയാണ്​ ഹരജി നൽകിയിരിക്കുന്നത്​. 500 രൂപക്ക്​ താഴെയുള്ള സ്റ്റാമ്പ്​ പേപ്പറുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്​​.

ജനന-മരണ സർട്ടിഫിക്കറ്റുകൾ, ബോണ്ടുകൾ, സെയിൽ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾക്ക്​ നൂറുരൂപ വരെയുള്ള മുദ്രപ്പത്രങ്ങളാണ്​ വേണ്ടത്​. കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങൾക്കാണ്​ കൂടുതൽ ആവശ്യക്കാരും​. ഇവ ലഭ്യമല്ലാത്തതിനാൽ ഉയർന്ന തുകയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കാൻ ആവശ്യക്കാർ നിർബന്ധിതരാവുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - High Court notice to Govt in stamp paper shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.