പി.എസ്​.സി ബുള്ളറ്റിനിലെ തബ്​ലീഗ്​ പരാമർശം: ഹരജി വിധി പറയാൻ മാറ്റി

െകാച്ചി: ഇന്ത്യയിൽ കോവിഡ് പരക്കാൻ തബ്​ലീഗ്​ സമ്മേളനം കാരണമായെന്ന അസത്യ പ്രചാരണം കേരള പബ്ലിക് സർവിസ് കമീഷ​​െൻറ ബുള്ളറ്റിനിൽ ആവർത്തിക്കാനിടയായ സംഭവത്തിൽ േകസെടുക്കണമെന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഇസ്​ലാമിനെയും വിശ്വാസിക​െളയും അവഹേളിക്കുംവിധം സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനംതന്നെ കുറ്റകൃത്യം ചെയ്തിട്ടും നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച്​ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തിരുവനന്തപുരം ജില്ല സെക്രട്ടറി നബീൽ നസീർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ അനു ശിവരാമൻ പരിഗണിച്ചത്​.


ഏപ്രിൽ 15ന് ബുള്ളറ്റിൻ ഇ-പതിപ്പിൽ പ്രസിദ്ധീകരിച്ച പരാമർശം ഉടൻ നീക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിെര നടപടി സ്വീകരിക്കുകയും ചെയ്തതായി പി.എസ്​.സി വിശദീകരണം നൽകിയിരുന്നു. മതേതരത്വം തകർക്കാൻ മനഃപൂർവം ശ്രമിച്ചിട്ടില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, കുറ്റകൃത്യം നടന്നതായി പി.എസ്​.സി സമ്മതിക്കുന്നുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്ന്​ ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ശിക്ഷനടപടിയുടെ ഭാഗമായ സ്ഥലംമാറ്റം നടപ്പായിട്ടില്ലെന്നും വ്യക്തമാക്കി. 

Tags:    
News Summary - high court psc bulletin-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.