കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡിയോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണത്തിൽ ഇ.ഡിയോട് ഹൈകോടതി വിശദീകരണം തേടി. ഇ.ഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ കൊടകര കേസിലെ സാക്ഷിയായ സന്തോഷ് നൽകിയ ഹരജിയിലാണ് നടപടി. മൂന്നാഴ്ചക്കകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. കേസിലെ എതിർകക്ഷികളായ ഇൻകം ടാക്സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം, കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ ഇന്നലെ സംസ്ഥാന സർക്കാർ പുതിയ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. തൃശൂര്‍ ഡി.ഐ.ജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിൽ കൊച്ചി ഡി.സി.പി സുദര്‍ശന്റെ നേതൃത്വത്തിലെ എട്ടംഗ സംഘമാണ് അന്വേഷിക്കുക. ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് തുടരന്വേഷണത്തിനുള്ള തീരുമാനം.
നേരത്തേ പെലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോർട്ട് സർക്കാറിന് കൈമാറിയിരുന്നു. എന്നാൽ, സതീഷിന്റെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുനരന്വേഷണത്തിന് വഴി തെളിഞ്ഞത്.
മുമ്പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരിങ്ങാലക്കുട ഡിവൈ.എസ്.പി വി.കെ. രാജുവും കൊടകര എസ്.എച്ച്.ഒ, വലപ്പാട് എസ്.ഐ എന്നിവരെയും പുതിയ സംഘത്തിൽ ഉൾപ്പെടുത്തി. പുനരന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ ഹരജി പരിഗണനയിലിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഡി.ജിപിയുടെ ഉത്തരവ്. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ അന്വേഷണ നടപടികളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.