തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ആസ്തികളുടെ മൂല്യനിർണയം ഒരു മാസത്തിനകം നടത്തണമെന്ന് ഹൈകോടതി. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈകോടതി നിർദേശം. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വായ്പ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നടപടി.
കെ.എസ്.ആർ.ടി.സി ജീവനക്കാർ വിവിധ സൊസൈറ്റികളിൽ നിന്നും വായ്പ എടുക്കാറുണ്ട്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച് കെ.എസ്.ആർ.ടി.സിയാണ് ഇതിന്റെ തിരിച്ചടവ് നടത്താറുള്ളത്. എന്നാൽ, കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലായതോടെ വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ഇതേതുടർന്ന് വായ്പ നൽകിയ സൊസൈറ്റികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ആസ്തികൾ പണയംവെച്ച എടുത്ത വായ്പകളുടെ വിവരങ്ങളും ലഭ്യമാക്കണമെന്നും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ആസ്തിയും ബാധ്യതയും വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് തയാറാക്കാനാണ് ഹൈകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.