കോവിഡ് പോസിറ്റിവിറ്റിയിൽ മുന്നിൽ; കേരളം ഇപ്പോഴാണ് നമ്പര്‍ വണ്‍ ആയതെന്ന് കെ. സുരേന്ദ്രന്‍

കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സർക്കാർ പറയുന്നതുപോലെ കേരളം നമ്പർ വൺ ആയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോവിഡ് രോഗിക്ക് തലയില്‍ മുണ്ടിട്ട് ചികിത്സക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും സുരേന്ദ്രൻ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കേരളം ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യമന്ത്രി കസേരയിൽ പിണറായി അള്ളിപ്പിടിച്ചിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ അറിയാത്ത ഒരാൾ മുഖ്യമന്ത്രി ആകാൻ യോഗ്യനല്ലെന്നും സ്വപ്ന സുരേഷിന്‍റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏതു ഏജൻസിയും അന്വേഷിച്ചോളാനാണ് മുഖ്യമന്ത്രി നേരത്തെ കത്തിലൂടെ പറഞ്ഞത്. പക്ഷേ ഇപ്പോൾ സി.പി.എം നിലപാട് മാറ്റി. കേന്ദ്ര ഏജൻസി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് പറയുന്നത്. രണ്ടുമാസം കൊണ്ട് സർക്കാറിന്‍റെ നിലപാട് മാറിയോ എന്നും സർക്കാറിനെ അട്ടിമറിക്കാൻ നിങ്ങൾ തന്നെ കേന്ദ്ര ഏജൻസിയെ ക്ഷണിച്ചുവരുത്തുകയായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.