തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ വർധന വരുത്തിയിട്ടില്ലെന്നും ഉപഭോഗം വർധിച്ചതുകൊണ്ടാണ് ബിൽ തുക ഉയർന്നതെന്നും മന്ത്രി എം.എം. മണി. ലോക്ഡൗൺ കാരണം ഒന്നര മാസമായി കുടുംബത്തിലെ അംഗങ്ങളെല്ലാം വീട്ടിനുള്ളിൽ അടച്ചിടപ്പെട്ടപ്പോൾ ടി.വി, ഫാനുകൾ, ലൈറ്റുകൾ തുടങ്ങിയവ കൂടുതൽ നേരം ഉപയോഗിച്ചതാണ് ബിൽ തുക വർധിക്കാൻ കാരണമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഉപഭോഗം കൂടിയതുകാരണം 240 യൂനിറ്റ് അധികരിച്ചവർക്ക് സബ്സിഡി ലഭിക്കാത്തത് മൂലവും ബിൽ തുക കൂടാം. വൈദ്യുതി നിരക്കും 10 ശതമാനം ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ വാടക, മീറ്റർ വാടകയുടെ 18 ശതമാനം ജി.എസ്.ടി എന്നിവ കൂടി ചേരുന്നതാണ് ബിൽ.
രഹസ്യമായി വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ബോർഡിനാകില്ല. മനഃപൂർവം മീറ്റർ റീഡിങ് വൈകിപ്പിച്ചിട്ടുമില്ല. മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ മീറ്റർ റീഡിങ് എടുത്തിരുന്നില്ല. ഇതില്‍ ഏപ്രില്‍ 15 വരെ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ നൽകിയത്. മീറ്റർ റീഡിങ് എടുക്കാൻ കഴിയാത്ത ഇടങ്ങളിൽ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ നൽകുന്നത്.
ശരാശരി ഉപഭോഗം കണക്കാക്കി ഗാർഹികേതര ഉപഭോക്താക്കൾക്ക് നൽകിയ ബില്ലുകളിൽ ഉപഭോഗത്തിന് അനുസൃതമല്ലാത്ത ബില്‍ നൽകാൻ ഇടയായി. ഇങ്ങനെ വന്ന ഗാര്‍ഹികേതര എല്‍.ടി ഉപഭോക്താക്കള്‍ ഇത്തവണ ബില്‍ തുകയുടെ 70 ശതമാനം മാത്രം അടച്ചാല്‍ മതി -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.