തൃശൂർ: യു.പി സ്വദേശിയുടെ മൃതദേഹം കൊണ്ടുപോകാൻ അമിതനിരക്ക് ഈടാക്കിയ ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് പൊതുപ്രവർത്തകൻ അജിത് കൊടകര നൽകിയ പരാതിയുടെ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
എം.വി.ഐ അന്വേഷണം നടത്തിയതിൽ അമിതവാടക വാങ്ങിയതായി കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ പി.എം. നിഷാദിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി തൃശൂർ ആർ.ടി.ഒ ആണ് മറുപടി നൽകിയത്. കൊടകരയിൽ വാടകക്ക് താമസിച്ചിരുന്ന യു.പി സ്വദേശി ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കാൻ 2708 രൂപയാണ് നിരക്കെന്നിരിക്കെ 10,000 രൂപ ഈടാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.