െകാച്ചി: കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവർത്തിച്ച ഹൈകോടതി സമരത്തിെൻറ ഭാഗമായി കോളജ് പ്രിൻസിപ്പലിനെ തടഞ്ഞുെവച്ച വിദ്യാർഥിസംഘടന പ്രവർത്തകരെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ഇവരെ ജാമ്യത്തിൽ വിട്ടയക്കാം. എന്നാൽ, ബോണ്ടടക്കം ജാമ്യവ്യവസ്ഥകൾ ചുമത്തണം. േകാളജിൽ പോകുന്ന വിദ്യാർഥികൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മാതാപിതാക്കളും അറിയെട്ടയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ നാലിന് ഉച്ചക്ക് രണ്ടര മണിക്കൂറോളം കോട്ടയം മാന്നാനം െക.ഇ കോളജ് പ്രിൻസിപ്പലിെന തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് നൽകിയ കോടതിയലക്ഷ്യഹരജിയിലാണ് കോടതി ഇടപെടൽ.
കലാലയങ്ങൾ രാഷ്ട്രീയപ്രവർത്തനത്തിനുള്ള വേദിയല്ല. പഠിപ്പിക്കാനും പഠിക്കാനും കോളജുകളിലെത്തുന്നവർ ആ ജോലി ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാർഥിപ്രസ്ഥാനങ്ങൾ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. രാഷ്ട്രീയം കലാലയത്തിന് പുറത്ത് ആയിക്കോെട്ട. ഉന്നത രാഷ്ട്രീയക്കാരുടെ മക്കളെ നാടിന് പുറത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിട്ട് എല്ലാ സൗകര്യങ്ങളോടെയും പഠിപ്പിക്കുകയാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. സാധാരണ വിദ്യാർഥികൾ ചെഗുവേരയുടെ ചിത്രമുള്ള ഷർട്ടുമിട്ട് വിപ്ലവത്തിന് ശ്രമിക്കുകയാണ്. സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം ഉന്നത വിദ്യാഭ്യാസരംഗത്തും ഒന്നാം സ്ഥാനത്ത് വരേണ്ടതായിരുന്നു. അതുണ്ടാകാത്തതിന് ആരാണ് ഉത്തരവാദിയെന്ന് ചിന്തിക്കണം. അമ്പലത്തിനും പള്ളിക്കും മുന്നിൽ ആരും ധർണയും പ്രതിഷേധവും നടത്താറില്ലല്ലോയെന്ന് വിദ്യാഭ്യാസ സ്ഥാപനത്തിെൻറ പ്രാധാന്യം ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു.
പൊലീസ് കോടതി ഉത്തരവ് പാലിച്ചില്ലെന്ന് മാനേജ്മെൻറ്
മതിയായ ഹാജർ ഇല്ലാത്ത ചില വിദ്യാർഥികൾക്ക് സർവകലാശാലയിൽ പിഴയടച്ച് കൺഡോണേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.െഎ നടത്തിയ സമരമാണ് മാന്നാനം കെ.ഇ കോളജ് പ്രിൻസിപ്പലിനെ തടഞ്ഞുെവക്കുന്നതിലെത്തിയത്. കോളജിെൻറ സുഗമ പ്രവർത്തനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് 2014ൽ ഉത്തരവുണ്ടെങ്കിലും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻറ് കോടതിയലക്ഷ്യ ഹരജി നൽകിയത്. സംഭവമുണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും കുറ്റക്കാരായ വിദ്യാർഥികളെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി ആരാഞ്ഞു. 12 വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പഠനാവധി ആയതിനാലാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നും പൊലീസ് അറിയിച്ചു. വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി തുടർന്നാണ് പ്രതികളുടെ വീടുകളിൽ പോയി നടപടിയെടുക്കാൻ നിർദേശിച്ചത്.
ഹരജിക്കാരുടെ കോളജിന് കോടതി ഉത്തരവ് പ്രകാരം ഉചിത പൊലീസ് സംരക്ഷണം നൽകിയെന്ന് കരുതാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉചിത സുരക്ഷ നൽകിയിരുന്നെങ്കിൽ രണ്ടര മണിക്കൂറോളം പ്രിൻസിപ്പലിനെ തടഞ്ഞുവെച്ച അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അതിനാൽ പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇൗ സാഹചര്യത്തിൽ ഹരജിക്കാരായ കോളജിന് മുൻ ഉത്തരവ് പ്രകാരമുള്ള പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി, ഏറ്റുമാനൂർ സി.െഎ, ഗാന്ധിനഗർ എസ്.െഎ എന്നിവരോട് കോടതി നിർദേശിച്ചു. വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്തം പൊലീസ് ഉദ്യോഗസ്ഥർക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.