കൊച്ചി: നടൻ ദിലീപിന് ആലുവ സബ്ജയിലില്‍ ലഭിച്ച നിയമവിരുദ്ധ പരിഗണനകളെക്കുറിച്ച് അധികൃതർക്ക് നൽകിയ നിവേദനത്തിലെ നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജയിലിൽ കഴിയുേമ്പാൾ സൂപ്രണ്ട് ബാബുരാജും ഉദ്യോഗസ്ഥരും ചട്ടവിരുദ്ധമായി ദിലീപിന് സന്ദർശകരെ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ നിവേദനത്തിലെ നടപടികളുടെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
അധികൃതർക്ക് നൽകിയ നിവേദനം പരിഗണിച്ച് നടപടിയെടുക്കാൻ ഉത്തരവിടണമെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ദിലീപിന് പുറമെ സംസ്ഥാനസര്‍ക്കാര്‍, ഡി.ജി.പി, എറണാകുളം ജില്ല പൊലീസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്, ആലുവ സബ് ജയിൽ സൂപ്രണ്ട് എന്നിവരെ എതിർകക്ഷിയാക്കി തൃശൂര്‍ സ്വദേശി എം. മനീഷ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സുഹൃത്തുക്കൾക്ക് പൊതു അവധി ദിവസങ്ങളിൽ സന്ദർശന അനുമതി നൽകൽ, പ്രതിയോ സാക്ഷിയോ ആവാന്‍ സാധ്യതയുണ്ടായിരുന്ന കാവ്യമാധവന്, നാദിര്‍ഷാ എന്നിവർക്ക് ദിലീപിനെ കാണാൻ അവസരം ഒരുക്കൽ തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.