കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്കോടതി ഉത്തരവിട്ടു. അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നും എന്നാൽ മാത്രമേ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പറയാനാകൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് ദിലീപിെൻറ മാനേജറായ അപ്പുണ്ണിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ഏലൂരില്‍ വെച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നിര്‍ണായകമാണ്.
നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് അപ്പുണ്ണിക്ക് അറിവുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ ഒളിവിൽ കളിയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താൻ െപാലീസിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.