കൊച്ചി: നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്‍റെ തടയണ നിർമാണം പൊളിക്കുന്നത് താൽകാലികമായി ഹൈകോടതി തടഞ്ഞു. അനധികൃത തടയണ പൊളിക്കണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ അന്‍വറിന്‍റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ. കേസ് ക്രിസ്മസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും.
കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അന്‍വറിന്‍റെ ഭാര്യാ പിതാവ് ഹരജിയിൽ ആവശ്യപ്പെട്ടത്. ഏറനാട് താലൂക്കില്‍ തന്‍റെ പേരിലുള്ള എട്ട് ഏക്കറിലാണ് തടയണ. തന്‍റെ വാദം കേള്‍ക്കാതെയാണ് കലക്ടര്‍ ഉത്തരവിറക്കിയത്. തടയണക്കെതിരെ വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകൾ നല്‍കിയില്ലെന്നും അബ്ദുള്‍ ലത്തീഫ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.