കൊച്ചി: ചെറിയ തുകയുടെ ക്രമക്കേടായാലും അഴിമതി നിരോധന നിയമപ്രകാരമുള്ള ഏതു കുറ്റവും അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടെന്ന് ൈഹകോടതി. ഇൗ അധികാരം നിയന്ത്രിക്കാനോ നിഷേധിക്കാനോ സർക്കാറിന് കഴിയില്ല. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് തൃശൂർ വിജിലൻസ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിയ്യൂർ സ്വദേശി വി.സി. ജോണി, അളഗപ്പനഗർ സ്വദേശി എം.ഡി വിൻസെൻറ് എന്നിവർ നൽകിയ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
50,000 രൂപയിൽ കുറവുള്ള ക്രമക്കേട് കേസുകൾ വിജിലൻസ് അന്വേഷിക്കേണ്ടെന്ന, 1997 ഏപ്രിൽ അഞ്ചിലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാൻ ഇവർ ഹരജി നൽകിയത്. 20,615 രൂപയുടെ ക്രമക്കേടു മാത്രമാണ് തങ്ങളുടെ പേരിലുള്ളതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ക്രിമിനൽ നടപടി ചട്ടവും അഴിമതി നിരോധന നിയമവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കാനോ തടയാനോ സർക്കാറിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേരള പൊലീസിെൻറ ഭാഗമായ വിജിലൻസിന് അഴിമതി നിരോധന നിയമപ്രകാരമുള്ള ഏതു കേസും അന്വേഷിക്കാം. വിജിലൻസിനുള്ളിലെ അധികാര ക്രമീകരണത്തിെൻറ ഭാഗമായാണ് 1997ലെ സർക്കാർ ഉത്തരവെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.